ETV Bharat / state

കൊലപാതകത്തിന് കോടതി ശിക്ഷിച്ചയാൾ അട്ടപ്പാടിയിൽ നിന്ന് പിടിയിലായി - palakkad news

2012 ൽ തോട്ടം ഉടമയായ ജോസിനെ കാണാനില്ലെന്ന് മകൻ സജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിജുവിനെ കർണ്ണാടക പൊലീസ് പിടികൂടിയിരുന്നു

കൊലപാതകം  കോടതി ശിക്ഷിച്ചയാൾ അട്ടപ്പാടിയിൽ നിന്ന് പിടിയിലായി  Man convicted of murder case  arrested in Attappady  പാലക്കാട്‌ വാർത്ത  കേരള വാർത്ത  palakkad news  kerala news
കൊലപാതകത്തിന് കോടതി ശിക്ഷിച്ചയാൾ അട്ടപ്പാടിയിൽ നിന്ന് പിടിയിലായി
author img

By

Published : Jan 10, 2021, 11:41 AM IST

പാലക്കാട്‌: ബെംഗളൂരുവിൽ മലയാളിയായ തോട്ടം ഉടമയെ കൊലപ്പെടുത്തിയതിന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷച്ചയാളെ അട്ടപ്പാടി കക്കുപ്പടിയിൽ നിന്ന് പിടികൂടി. ഒമ്മല സ്വദേശി അലിലേത്ത് വീട്ടിലെ സിജു (39) വിനെയാണ് പിടികൂടിയത്. ഇയാൾ കക്കുപ്പടിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. സ്പെഷൽ ബ്രാഞ്ചിന്‍റെ സഹായത്തോടെ കർണ്ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്.

2012 ൽ തോട്ടം ഉടമയായ ജോസിനെ കാണാനില്ലെന്ന് മകൻ സജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിജുവിനെ കർണ്ണാടക പൊലീസ് പിടികൂടിയിരുന്നു. ഇയാൾ കൊലപാതകം നടത്തിയതായി സമ്മതിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുക്കുകയും ചെയ്തിരുന്നു. വിചാരണ കോടതിയിൽ ഹാജരാക്കിയ സിജുവിനെ തെളിവുകളുടെ അഭാവത്തിൽ 2013 ഓഗസ്റ്റ് എട്ടിന് കുറ്റവിമുക്തനാക്കി. സിജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. ഇരുമ്പ് കമ്പിക്കൊണ്ട് തലയ്ക്കും മുഖത്തുമേറ്റ അടിയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും ചുമത്തി. ഇതറിഞ്ഞ സിജു ഒളിവിൽ പോകുകയായിരുന്നു. അഞ്ച് മാസം മുമ്പ് കക്കുപ്പടിയിൽ ഒളിവിൽ താമസിക്കുന്ന വിവരം സ്പെഷൽ ബ്രാഞ്ചിന് രഹസ്യ വിവരം കിട്ടിയിരുന്നു. കർണ്ണാടക പൊലീസിന് വിവരം കൈമാറിയതോടെ ശനിയാഴ്ച്ച കർണ്ണാടക പൊലിസ് അഗളി സ്റ്റേഷനിലെ സി.ഐ. ശശികുമാർ , സി.പി. ഒ മാരായ ഷാൻ, സുരേഷ് എന്നിവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.