ETV Bharat / state

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എം ബി രാജേഷ്

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകർക്കുന്നതും ഇന്ത്യയെ ഒരു മതാധിഷ്‌ഠിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യം വെക്കുന്നതുമാണെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

എം ബി രാജേഷ്
author img

By

Published : Aug 21, 2019, 2:37 AM IST

Updated : Aug 21, 2019, 10:42 AM IST

പാലക്കാട്: വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള ഭരണകൂടത്തിന്‍റെ സമ്പൂർണ പിന്മാറ്റമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്ന് മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം ബി രാജേഷ്. കോർപ്പറേറ്റുകൾക്ക് വിദ്യാഭ്യാസമേഖലയൊന്നാകെ കൈമാറുന്ന നവലിബറൽ നയത്തിന്‍റെ പ്രകടിത രൂപമാണിത്. അതത് പ്രദേശത്തെ സ്വകാര്യ സ്കൂളുകളിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന 25 ശതമാനം കുട്ടികൾക്ക് സംവരണം നൽകണമെന്ന വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്താനുള്ള കരട് നയത്തിലെ നിർദേശം ഇതിനുദാഹരണമാണ്. ഒപ്പം 50 കുട്ടികളിൽ താഴെയുള്ള സ്കൂളുകൾ മറ്റ് സ്കൂളുകളിലേക്ക് ലയിപ്പിക്കാനുള്ള നിർദേശവും സ്കൂൾ അടച്ചുപൂട്ടുന്നതിന്‍റെ മറ്റൊരു രൂപമാണ്. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിർദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എം ബി രാജേഷ്

50% ഉന്നതവിദ്യാഭ്യാസ പ്രവേശനം നയം ലക്ഷ്യംവയ്ക്കുന്നുണ്ടെങ്കിലും ഇതിനായി ശുപാർശ ചെയ്യുന്ന മാർഗങ്ങൾ ഗുണമേന്മയുള്ളതല്ല. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകർക്കുന്നതും ഇന്ത്യയെ ഒരു മതാധിഷ്‌ഠിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യം വെക്കുന്നതുമാണ്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചോ സംവരണത്തെക്കുറിച്ചോ കരട് നയത്തിൽ സൂചിപ്പിക്കുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Intro:Body:സിറോ മലബാർ സബാ സിനഡിൽ രണ്ടാം ദിവസവും അൽമായർ ഉന്നയിച്ച പരാതികൾ ചർച്ചയായി. സഭയിൽ അടുത്ത കാലത്ത് ഉയർന്നു വന്ന പ്രശ്നങ്ങൾ പ്രാർത്ഥനാപൂർവ്വം ചർച്ച ചെയ്യുകയാണന്ന് സിറോ മലബാർ സഭാ മീഡിയ കമ്മീഷൻ അറിയിച്ചു. ബാഹ്യസമ്മർദ്ദങ്ങളോ സമരങ്ങളോ സിനഡ് തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും സിറോ മലബാർ സഭ അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.കഴിഞ്ഞ ദിവസം കർദിനാൾ ജോർജ് ആലഞ്ചേരി തന്നെ വിഷയം സിനഡിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിരൂപതയിലെ പ്രശ്നങ്ങൾ ഈ സിനഡിൽ തന്നെ പരിഹരിക്കണമെന്നും കർദിനാൾ സിനഡ് യോഗത്തിൽ ആവശ്യപ്പെട്ടു. സഹായമെത്രന്മാരെ തിരിച്ചെടുക്കുന്ന കാര്യവും, അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന കാര്യവും സിനഡ് ചർച്ച ചെയ്തു. എന്നാൽ വിമതപക്ഷത്തിന്റെ ആവശ്യങ്ങൾ അതേപടി അംഗീകരിക്കേണ്ടതില്ലന്നാണ് സിനഡിൽ അഭിപ്രായമുയർന്നത്. ഉപാധികളോടെ സഹായമെത്രാന്മാരെ തിരിച്ചെടുക്കുന്നതിലും, കർദ്ദിനാളിനെ അനുകൂലിക്കുന്ന മെത്രാനെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏല്പിക്കുന്ന കാര്യത്തിലും സിനഡിൽ ധാരണയായതാണ് സൂചന. വിവാദ ഭൂമി ഇടപാടുമായി ബന്ധപെട്ട കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യും.അതേ സമയം അനുകൂല തീരുമാനമില്ലെങ്കിൽ, സിനഡ് നടക്കുന്ന വേളയിൽ തന്നെ ശക്തമായ സമരമാരംഭിക്കാനാണ് അൽമായരുടെ തീരുമാനം. ഈ മാസം ഇരുപത്തിനാലാം തീയ്യതി വരെ കാത്തിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പിറ്റേ ദിവസം ഞായറാഴ് മുതൽ പ്രത്യക്ഷ സമരമാരംഭിക്കും. സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിനഡ് ഉപരോധിക്കുമെന്നും അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.

Etv Bharat
KochiConclusion:
Last Updated : Aug 21, 2019, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.