ETV Bharat / state

പാലക്കാട് നിന്നും കെഎസ്ആർടിസി അന്തർജില്ലാ ബസ് സർവീസുകൾ പുനരാരംഭിച്ചു - കെഎസ്ആർടിസി

മലപ്പുറം, പട്ടാമ്പി, ഗുരുവായൂർ, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്

KSRTC  Palakkad  inter-district bus services  പാലക്കാട്  കെഎസ്ആർടിസി  അന്തർജില്ലാ ബസ് സർവീസുകൾ
പാലക്കാട്ട് നിന്നും കെഎസ്ആർടിസി അന്തർജില്ലാ ബസ് സർവീസുകൾ പുനഃരാരംഭിച്ചു
author img

By

Published : Jun 3, 2020, 3:41 PM IST

പാലക്കാട്: കെഎസ്ആർടിസി അന്തർജില്ലാ ബസ് സർവീസുകൾ പുനരാരംഭിച്ചു. ഇന്ന് രാവിലെ 7.30 മുതൽ പാലക്കാട്ടെ നാല് ഡിപ്പോകളിൽ നിന്നും സർവീസുകള്‍ തുടങ്ങി. മലപ്പുറം, പട്ടാമ്പി, ഗുരുവായൂർ, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാന സർവീസുകൾ നടത്തുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് തൃശ്ശൂരിലേക്ക് 20 മിനിറ്റ് ഇടവിട്ടും മറ്റിടങ്ങളിലേക്ക് അരമണിക്കൂർ ഇടവിട്ടും സർവീസ് നടത്തുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്കാർക്ക് സർവീസ് സഹായകരമാകും. പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽ നിന്ന് 138 ബസുകൾ സര്‍വീസ് നടത്താനാണ് സർക്കാർ നിർദേശം. ആവശ്യമനുസരിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ ടി.എ ഉബൈദ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.