ETV Bharat / state

പാലക്കാട് കോട്ടയുടെ കിടങ്ങ് ശുചീകരണം ആരംഭിച്ചു

കോട്ടയ്ക്ക് ചുറ്റും നടക്കാനും വ്യായാമത്തിനുമായി വരുന്നവരുടെ കൂട്ടായ്‌മയായ ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബാണ് കിടങ്ങ് വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്.

author img

By

Published : Oct 27, 2019, 4:27 PM IST

Updated : Oct 27, 2019, 5:07 PM IST

കേരള പിറവി: പാലക്കാട് കോട്ടയുടെ കിടങ്ങ് ശുചീകരണം ആരംഭിച്ചു

പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിന്‍റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബിന്‍റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് കോട്ട നിര്‍മിച്ചത്. ശത്രു സൈന്യത്തിന്‍റെ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായാണ് കോട്ടക്ക് ചുറ്റും കിടങ്ങ് നിര്‍മിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ നീളവും പത്ത് മീറ്റർ വീതിയും എട്ട് മീറ്റർ ആഴമുള്ള കിടങ്ങ് പായലും പോളയും കയറി മലിനമായ നിലയിലാണ്. ഇതേ തുടർന്നാണ് കോട്ടക്ക് ചുറ്റും നടക്കാനും വ്യായാമത്തിനുമായിറ വരുന്നവരുടെ കൂട്ടായ്‌മയായ ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ് കിടങ്ങ് വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്.

പാലക്കാട് കോട്ടയുടെ കിടങ്ങ് ശുചീകരണം ആരംഭിച്ചു

എസ്കെഎസ്‌എഫ്എഫ് എന്ന സംഘടനയുടെ പരിശീലനം ലഭിച്ച വോളണ്ടിയർമാരാണ് കിടങ്ങ് ശുചീകരിക്കുന്നത്. പൊലീസിന്‍റെയും ഫയർഫോഴ്‌സിന്‍റെയും കെഎസ്ഇബിയുടെയും സഹായത്താലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ശുചീകരണ യജ്ഞം വി.കെ. ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരൻ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Intro:കേരള പിറവിയോടനുബന്ധിച്ച് പാലക്കാട് കോട്ടയുടെ കിടങ്ങ് ശുചീകരണം ആരംഭിച്ചു.

Body:പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫോർട്ട് വോക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശുചീകരണം. ശത്രുസൈന്യത്തിന്റെ അക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായാണ് പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരലി പണികഴിച്ച കോട്ടയ്ക്ക് ചുറ്റും കിടങ്ങ് നിർമ്മിച്ചത്. ഒരു കിലോമീറ്റർ നീളവും പത്ത് മീറ്റർ വീതിയും എട്ട് മീറ്റർ ആഴമുള്ള കിടങ്ങ് പായലും പോളയും കയറി മലിനമായ നിലയിലാണ്. ഇതേ തുടർന്നാണ് കോട്ടയ്ക്ക് ചുറ്റും നടക്കാനും വ്യായാമത്തിനുമായിറങ്ങുന്നവരുടെ കൂട്ടായ്മയായ ഫോർട്ട് വോക്കേഴ്സ് ക്ലബ്ബ് കിടങ്ങ് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. എസ് കെ എസ്‌ എഫ് എഫ് എന്ന സംഘടനയുടെ പരിശീലനം ലഭിച്ച വോളണ്ടിയർമാരാണ് കിടങ്ങ് ശുചീകരിക്കുന്നത്. പോലിസിന്റെയും ഫയർഫോഴ്സിന്റെയും കെ എസ് ഇ ബി യുടെയും സഹായവും ഇവർക്കുണ്ട്.

ബൈറ്റ് മുഹമ്മദ് കാസിം (റിട്ടയർഡ് ഡി വൈ എസ് പി / ഫോർട്ട് വോക്കേഴ്സ് ക്ലബ്ബ് അംഗം)

പരിപാടി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Oct 27, 2019, 5:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.