ETV Bharat / state

ഇടതുപക്ഷത്തെ വിമര്‍ശിച്ച് കനയ്യകുമാര്‍

ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോഴൊക്കെ പ്രത്യയശാസ്‌ത്ര മൂല്യങ്ങളെ മറന്നാണ് പെരുമാറുന്നതെന്ന് എ.ഐ.വൈ.എഫ് നേതാവ് കനയ്യകുമാർ.

കാലോചിതമായി പരിഷ്ക്കരിക്കാതെ ഇടതുപക്ഷത്തിന് തിരിച്ചു വരാനാകില്ലെന്ന് കനയ്യ കുമാർ
author img

By

Published : Oct 13, 2019, 4:49 PM IST

Updated : Oct 13, 2019, 5:23 PM IST

പാലക്കാട്: കാലോചിതമായി പരിഷ്‌കരിക്കാതെ ഇടതുപക്ഷത്തിന് തിരിച്ചുവരാന്‍ ആകില്ലെന്ന് എ.ഐ.വൈ.എഫ് നേതാവ് കനയ്യകുമാർ. എല്ലാത്തരം ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാനായാൽ മാത്രമേ ബഹുജന അടിത്തറ വിപുലീകരിക്കാൻ കഴിയൂവെന്നും കനയ്യകുമാര്‍ പറഞ്ഞു. പ്രസംഗത്തിലുടനീളം ഇടതുപക്ഷത്തെ വിമർശിച്ച കനയ്യ കുമാർ ഭരണത്തിൽ എത്തുന്ന സന്ദർഭങ്ങളിലൊക്കെ ഇടതുപാർട്ടികൾ പ്രത്യയശാസ്‌ത്ര മൂല്യങ്ങളിൽ നിന്നും അകന്ന് പോയതാണ് രാജ്യത്ത് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചതെന്ന് കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെ വിമര്‍ശിച്ച് കനയ്യകുമാര്‍

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു നേതാവിൽ മാത്രം കേന്ദ്രീകരിക്കേണ്ടതല്ല. ഏകാധിപത്യ പ്രവണതകൾ പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റും. ഗാന്ധിയേയും അംബേദ്‌കറേയും അറിയാനും ഉൾക്കൊള്ളാനും തയ്യാറാവാതെ ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മുന്നേറാനാകില്ല. കേരളം സാക്ഷരതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും തുല്യനീതിയുടെ കാര്യത്തിൽ ഈ മുന്നേറ്റം സാധ്യമാകുന്നില്ല എന്നും കനയ്യ കൂട്ടിച്ചേർത്തു. പാലക്കാട് ചിറ്റൂരിൽ പാഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യകുമാർ.

Intro:ഇടതുപാർട്ടികളെ രൂക്ഷമായി വിമർശിച്ച് എഐവൈഎഫ് നേതാവ് കനയ്യകുമാർ. ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോഴൊക്കെ പ്രത്യയശാസ്ത്ര മൂല്യങ്ങളെ മറന്നാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Body:പാലക്കാട് ചിറ്റൂരിൽ പാഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യകുമാർ. പ്രസംഗത്തിലുടനീളം ഇടതുപക്ഷത്തെ വിമർശിച്ച അദ്ദേഹം ഭരണത്തിൽ എത്തുന്ന സന്ദർഭങ്ങളിലൊക്കെ ഇടതുപാർട്ടികൾ പ്രത്യയശാസ്ത്ര മൂല്യങ്ങളിൽ നിന്നും അകന്ന് പോയതാണ് രാജ്യത്തെ ബിജെപി അധികാരത്തിൽ എത്തിച്ചതെന്ന് കുറ്റപ്പെടുത്തി. കാലോചിതമായി പരിഷ്ക്കരിക്കാതെ ഇടതുപക്ഷത്തിന് തിരിച്ചു വരാനാകില്ലെന്നും എല്ലാത്തരം ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാനായാൽ മാത്രമെ ബഹുജന അടിത്തറ വിപുലീകരിക്കാൻ ആകുമെന്നും കന്നയ്യ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു നേതാവിൽ മാത്രം കേന്ദ്രീകരിക്കേണ്ടതല്ല. ഏകാധിപത്യ പ്രവണതകൾ പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റും.

ബൈറ്റ് കനയ്യകുമാർ

ഗാന്ധിയേയും അംബേദ്കറേയും അറിയാനും ഉൾക്കൊള്ളാനും തയ്യാറാവാതെ ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നേറാനാകില്ലയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം സാക്ഷരതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും തുല്യനീതിയുടെ കാര്യത്തിൽ ഈ മുന്നേറ്റം സാധ്യമാകുന്നില്ല എന്നും കന്നയ്യ അഭിപ്രായപ്പെട്ടു

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Oct 13, 2019, 5:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.