ETV Bharat / state

ട്രെയിനിടിച്ച് ചെരിയല്‍ ; ആനത്താര പരിശോധിക്കാന്‍ ജഡ്‌ജിമാരെത്തും - പാലക്കാട് കോയമ്പത്തൂര്‍ ട്രാക്കില്‍ പരിശോധന

പാലക്കാട് കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കില്‍ ആനകള്‍ ചെരിയുന്നത് നിത്യ സംഭവമായതിനാല്‍ ഏപ്രിലില്‍ മദ്രാസ് ഹൈക്കോടിയിലെ ജഡ്ജിമാര്‍ പരിശോധനയ്ക്ക് നേരിട്ടെത്തും

ആനത്താരകള്‍ പരിശോധിക്കാന്‍ ജഡ്ജിമാരെത്തും
ഒരു വഴി തരുമോ
author img

By

Published : Mar 28, 2022, 5:06 PM IST

പാലക്കാട് : പാലക്കാട് കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കിലെ ആനത്താര പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടിയിലെ ജഡ്ജിമാര്‍ ഏപ്രില്‍ 9,10 തിയ്യതികളില്‍ നേരിട്ടെത്തും. മേഖലയില്‍ ട്രെയിനിടിച്ച് ആനകള്‍ ചെരിയുന്നത് നിത്യ സംഭവമായതോടെയാണ് സംഘം പരിശോധനക്കെത്തുന്നത്. ഇതുസംബന്ധിച്ച് റെയിൽവേയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചതായി അധികൃതർ പറഞ്ഞു.

ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനെതിരെ തമിഴ്നാട് വനംവകുപ്പ് നൽകിയ ഹർജിയിലാണ് നടപടി. കഴിഞ്ഞവർഷം നവംബറിൽ വാളയാറിനും എട്ടിമടയ്ക്കും ഇടയിൽ മൂന്ന് പിടിയാനകൾ പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരം ചെന്നൈ മെയിൽ തട്ടി ചെരിഞ്ഞിരുന്നു. റെയില്‍വേയും വനംവകുപ്പും എടുക്കുന്ന നടപടികളില്‍ വീഴ്ച സംഭവിച്ചതായുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

പ്രധാന ആനത്താരകളിൽ മേൽപാലവും അടിപ്പാതയും വേണമെന്ന ശുപാർശയും, ആനകളുടെ വരവ് തിരിച്ചറിയാൻ റെയിൽവേ ട്രാക്കുകൾക്ക് ചുറ്റും കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കണം എന്നുമുള്ള നിര്‍ദേശങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ആനകളുടെ സഞ്ചാരപഥം വനംവകുപ്പുമായി ചേർന്ന് കൃത്യമായ ഇടവേളകളിൽ റെയിൽവേ പഠിച്ച് മനസ്സിലാക്കണം.

also read:കാട്ടാന ശല്യം; വൈദ്യുതി തൂക്കുവേലിയുമായി വനം വകുപ്പ്

പാളത്തിൽ ആന ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ റെയിൽവേ ഉപയോഗിക്കണമെന്നും സിഎജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയിൽ റെയിൽവേയുമായി ചേർന്ന് സംയുക്തമായി ആനകളെ കാടുകയറ്റുന്ന നടപടിയുള്ളതിനാൽ 2019ന് ശേഷം പാലക്കാട് മേഖലയിൽ ട്രാക്കിൽ അപകടമുണ്ടായിട്ടില്ല. 2006 മുതൽ 2019 വരെ 13 ആനകളാണ് ട്രെയിൻ തട്ടി ജില്ലയിൽ ചെരിഞ്ഞത്.

പാലക്കാട് റെയിൽവേ ഡിവിഷൻ ആരംഭിച്ച തൂക്കുവേലി നിർമാണം തടഞ്ഞതായി അധികൃതർ പറഞ്ഞു. മൃഗങ്ങളുടെ സഞ്ചാരം തടയാനാകില്ലെന്നാണ് വാദം. പകരം മറ്റുവഴികൾ തേടാനും വനംവകുപ്പ് ആവശ്യപ്പെട്ടു.

നിലവിൽ പാളത്തിന് ഇരുവശങ്ങളിലും അടിക്കാടുകൾ വെട്ടുന്നുണ്ട്. റെയിൽവേ മന്ത്രാലയം നിർദേശിച്ച കുറഞ്ഞ വേഗത പാലിച്ചാണ് തീവണ്ടി ഓടുന്നതെന്നും അധികൃതർ പറഞ്ഞു. കൊവിഡിന് ശേഷം നൂറോളം തീവണ്ടികളാണ് ഇതുവഴി കടന്നുപോകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.