പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗരണ സമിതി പാലക്കാട് നഗരത്തിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു. സിഎഎക്ക് എതിരെയുള്ള പ്രതിഷേധം ചാപിള്ളയായി മാറിയെന്നും സിഎഎയെ എതിർക്കുന്നവർ ഇത് ഇന്ത്യയിലെ പൗരന്മാരെ ബാധിക്കുമോയെന്ന കാര്യം കൂടി ജനങ്ങളോട് വ്യക്തമാക്കണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ചിൻമയ ആശ്രമത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കോട്ടമൈതാനത്ത് സമാപിച്ചു. പ്രൊഫസർ ശശിധരൻ അധ്യക്ഷനായ പരിപാടിയിൽ ബിജെപി മധ്യമേഖല അധ്യക്ഷൻ നാരായണൻ നമ്പൂതിരി, ആർഎസ്എസ് നേതാവ് സോമസുന്ദരം, ബിജെപി സംസ്ഥാന സെക്രട്ടറി കൃഷ്‌ണ കുമാർ, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ എന്നിവർ പങ്കെടുത്തു.