പാലക്കാട്: ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കുള്ള സ്ഥിര യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. പെരുമാട്ടി മുതൽ വണ്ണാമട വരെയുള്ള അതിർത്തി പ്രദേശങ്ങളിലുള്ളവരുടെ കണക്കാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ശേഖരിക്കുന്നത്. ഈ പ്രദേശത്തെ സ്ഥിരം യാത്രക്കാരിൽ റാപ്പിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായാണ് കണക്കെടുപ്പ്. ജോലിക്കായും കച്ചവട ആവശ്യങ്ങള്‍ക്കായും നിരവധിയാളുകളാണ് ദിവസേന അതിര്‍ത്തി കടന്ന് പോയിവരുന്നത്.
പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്തെ സ്ഥിരം യാത്രക്കാരിൽ പരിശോധന നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. വണ്ണാമട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇനി ആന്‍റിജൻ പരിശോധന നടത്തും.