പാലക്കാട്: ചാലിശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പതിനൊന്ന് മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് മരിച്ചത്. ചാലിശേരി മണാട്ടില്‍ മുഹമ്മദ് സാദിക്കിന്‍റെ മകനാണ്.
ഈ വീട്ടില്‍ കുഞ്ഞിന്‍റെ പിതൃ സഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. ഇൻഡോറില്‍ നിന്നെത്തിയ പിതാവും വീട്ടില്‍ ക്വാറന്‍റൈനിലാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്‍റെ സ്രവം പരിശോധനക്ക് അയച്ചു.