പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് വണ്ണാമട കുമാരന്നൂർ നെഹ്റു നഗർ കോളനിയിൽ അരുൺകുമാർ–കാളീശ്വരി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പകൽ 11ന് കുട്ടിക്ക് പാലു കൊടുത്ത് ഉറക്കാൻ കിടത്തിയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങിയില്ല. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ല ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Also Read അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; 6 മാസത്തിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ