ETV Bharat / state

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന് ജീവഹാനി

മരിച്ചത് പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി - കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ്

infant death in attapadi  lack of nutrition in Adivasi helmet in attapadi  infant death mortality in kerala  കേരളത്തിലെ ആദിവാസി ഊരിലെ ശിശുമരണം  അട്ടപ്പാടിയിലെ പോഷകാഹാര കുറവിന്‍റെ പ്രശ്ന്നങ്ങള്‍
അട്ടപ്പാടി ആദിവാസി ഊരില്‍ വീണ്ടും ശിശുമരണം
author img

By

Published : Jan 10, 2022, 11:01 AM IST

പാലക്കാട്‌ : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി - കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ജനിച്ച കുഞ്ഞിന് 2.200 കിലോയായിരുന്നു തൂക്കം.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം 24ന് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഈശ്വരി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ALSO READ:കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മൃതദേഹം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.