ETV Bharat / state

video: മലമ്പുഴയിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തി കാട്ടാനക്കൂട്ടം - ധോണിയില്‍ കാട്ടാന

മലമ്പുഴ, കവ, എലിവാൽ, കഞ്ചിക്കോട് അയ്യപ്പൻമല എന്നിവിടങ്ങളിലെത്തിയ 9 ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്.

group of wild elephants in palakkad  wild elephant  palakkad wild elephant  കാട്ടാനകൂട്ടം  ആനശല്യം  പാലക്കാട് കാട്ടാന ശല്യം  ആന  മലമ്പുഴ  കവ
കാട്ടാനകൂട്ടം
author img

By

Published : Jan 10, 2023, 9:38 AM IST

ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി മലമ്പുഴയിലും സമീപ പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം

പാലക്കാട്: ജനവാസ മേഖലയില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം. മലമ്പുഴ, കവ, എലിവാൽ, കഞ്ചിക്കോട് അയ്യപ്പൻമല എന്നിവിടങ്ങളിലാണ് ഒമ്പതംഗസംഘം കറങ്ങുന്നത്. കാട്ടാനകൂട്ടം കൃഷിയിടങ്ങളിലെത്തി വാഴയും കവുങ്ങും നശിപ്പിക്കുന്നത് പതിവായി മാറിയിട്ടുണ്ട്.

നേരത്തെ പ്രദേശത്ത് ഭീതിപരത്തിയിരുന്ന ചുരുളിക്കൊമ്പന്‍ (പാലക്കാട് തസ്കർ അഞ്ച്) അടുത്തിടെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെയാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തി ആനകൂട്ടം കാടിറങ്ങിയത്. ട്രെയിൻതട്ടി ആനകൾ ചരിഞ്ഞതോടെ പാളങ്ങൾക്ക് സമീപം ആനയിറങ്ങുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ.

അതിനാൽ പാളം മുറിച്ചുകടന്ന് കൊട്ടേക്കാട് മേഖലയിൽ ആനകൾ എത്തുന്നില്ല. ഒക്ടോബറിൽ വാളയാറിൽ ട്രെയിനിടിച്ച് രണ്ട് പിടിയാനകൾ ചരിഞ്ഞിരുന്നു. ഇവിടെ ഇപ്പോഴും വാച്ചർമാരുടെ സേവനമുണ്ട്.

ഭീതിയായി പിടി 14: വാളയാർ ആറ്റുപതി, വട്ടപ്പാറ മേഖലയിൽ പിടി 14ന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാളയാർ റേഞ്ച് ഓഫീസർ ആഷിക് അലി പറഞ്ഞു. സാധാരണ കൊയ്ത്തുകാലങ്ങളിൽ കാട്ടാനകളെത്തി കൃഷിയിടം ഉഴുതുമറിക്കുന്നത് സ്ഥിരം വാർത്തയായിരുന്നു.

വാച്ചർമാരെ ഉപയോഗിച്ച് കാട്ടിലേക്ക് കയറ്റിവിട്ടാലും നേരം വെളുത്താൽ തിരികെയെത്തും. കഴിഞ്ഞവർഷം കഞ്ചിക്കോട് വാളയാർ മേഖലയിലെ ആനയിറക്കത്തിന് തടയിടാൻ സോളാർ തൂക്കുവേലി പരീക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. പാലകമ്പയ്ക്കും അയ്യപ്പൻമലയ്ക്കുമിടയിൽ 9.5 കിലോമീറ്റർ വേലിയുടെ പ്രവർത്തനം ആരംഭിച്ചു.

ധോണി മുതൽ ചെറാട് വരെയുള്ള 14 കിലോമീറ്ററിലും തൂക്കുവേലിയൊരുക്കുന്നുണ്ട്. ഐഐടി ക്യാമ്പസിന്‌ സമീപമുള്ള വനയോര മേഖലയിൽ 5.5 കിലോമീറ്റർ ഐഐടി അധികൃതരും തൂക്കുവേലി ഒരുക്കി.

കൊല്ലങ്കോടും ആനശല്യം: കൊല്ലങ്കോട് മലയോരമേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. മുതലമട ചെമ്മണാംപതി പച്ചക്കാട്ടിലാണ് സ്ഥിരമായി കാട്ടാനക്കൂട്ടമെത്തുന്നത്. ചപ്പക്കാട് ആദിവാസി കോളനിക്ക്‌ സമീപത്ത് എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കള്ളിയമ്പാറ വേലങ്കാട്, ചപ്പക്കാട്, ചെമ്മണാംപതി, വെള്ളാരംകടവ്, മേച്ചിറ, മൊണ്ടിപ്പതി, കള്ളിയമ്പാറ, സീതാർകുണ്ട്, മാത്തൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളാണ് ആനകളുടെ ഇഷ്‌ടവിഹാരകേന്ദ്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.