ETV Bharat / state

ചൂളം വിളി നിലച്ചു: ജീവിതത്തിന്‍റെ പാളം തെറ്റി ചുമട്ടുതൊഴിലാളികൾ - ട്രെയിൻ ഗതാഗതം

ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം നാല് മാസം പിന്നിട്ടിട്ടും ട്രെയിൻ സർവീസ് പുനരാരംഭിക്കാതെ വന്നതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണിവർ. ജീവിതം വഴി മുട്ടാതിരിക്കാൻ മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ആരും ജോലി നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും ചുമട്ടുതൊഴിലാളികൾ പറയുന്നു.

Freight workers  ചുമട്ടുതൊഴിലാളികൾ  പ്ലാറ്റ് ഫോമുകൾ  ട്രെയിൻ ഗതാഗതം  train service
ട്രെയിൻ
author img

By

Published : Jul 28, 2020, 3:44 PM IST

Updated : Jul 28, 2020, 7:29 PM IST

പാലക്കാട്: കൊവിഡ് കാലം ജീവിതത്തിന്‍റെ സകല മേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ചില മേഖലകളില്‍ ഇളവുകൾ വന്നെങ്കിലും റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിച്ചിരുന്നവർ ഇപ്പോഴും തീരാ ദുരിതത്തിലാണ്. റെയില്‍ ചരക്ക് ഗതാഗതം ജീവിതമാർഗമാക്കിയവരാണ് റെയില്‍വേ കൂലികൾ എന്നറിയപ്പെടുന്ന ചുമട്ടുതൊഴിലാളികൾ. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം നാല് മാസം പിന്നിട്ടിട്ടും ട്രെയിൻ സർവീസ് പുനരാരംഭിക്കാതെ വന്നതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണിവർ. ജീവിതം വഴി മുട്ടാതിരിക്കാൻ മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ആരും ജോലി നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു.

ജീവിതത്തിന്‍റെ പാളം തെറ്റി ചുമട്ടുതൊഴിലാളികൾ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാത്രം എൺപതിനടുത്ത് ചുമട്ടു തൊഴിലാളികളുണ്ട്. ഇതിൽ അമ്പതിലധികം പേർ റെയിൽവേ കൂലികളും 27 പേർ കോൺട്രാക്‌ട് അടിസ്ഥാനത്തിൽ പാഴ്‌സൽ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്. പൂർണമായും യാത്രക്കാരെ ആശ്രയിച്ചാണ് റെയിൽവേ കൂലികളുടെ തൊഴിൽ. നേരത്തെ 100ന് മുകളിൽ ട്രെയിനുകൾക്ക് പാലക്കാട് സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ മാർച്ച് മാസത്തിന് ശേഷം ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം വിരലില്‍ എണ്ണാവുന്നത് മാത്രമായി. ലോക്ക്ഡൗണിന് മുൻപ് പാഴ്‌സലുകൾ വരുന്ന ട്രെയിനുകൾ ദിവസേന കുറഞ്ഞത് 40 എണ്ണമെങ്കിലും എത്തിയിരുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങൾ.

Last Updated : Jul 28, 2020, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.