പാലക്കാട് : മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ഫാക്‌ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായി. ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുൾപ്പെടെ 30 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിമാലിന്യം സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്‌ടറിയിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്‍റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും അല്‍പസമത്തിനകം വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു.
also read: പുതുമോടിയിൽ കോട്ടയത്തെ മൺറോ വിളക്ക് ; വഴികാട്ടിയായി തലയെടുപ്പോടെ
തോട്ടുകാടുമല എന്ന സ്ഥലത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്. തിരുവില്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.