ETV Bharat / state

വർഗീയ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍ - Facebook posting

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ ഇയാള്‍ പോസ്റ്റ് ഇടുകയായിരുന്നു. മതസ്പർദ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്.

Young man arrested  വർഗീയ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്  ഫേസ്ബുക്ക് പോസ്റ്റ്  വർഗീയ വിദ്വേഷം  Facebook posting  Young man arrested
വർഗീയ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍
author img

By

Published : Feb 26, 2020, 12:44 PM IST

പാലക്കാട്: വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ ഇയാള്‍ പോസ്റ്റ് ഇടുകയായിരുന്നു. മതസ്പർദ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. സി.എ.എയുമായൊ രാജ്യത്ത് നടക്കുന്ന മറ്റ് കാലാപവുമായോ ബന്ധപ്പെട്ട് മതസ്പര്‍ദ വളര്‍ത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പോസറ്റ് ഇടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്‍റെ പലാഭാഗങ്ങളിലായി നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.