ETV Bharat / state

ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചു - ക്ഷേമപെന്‍ഷന്‍ വിതരണം

102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതരണമാണ് പൂര്‍ത്തിയാക്കിയത്. 26-ാം ഘട്ടത്തില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം നടന്നുവരികയാണ്.

December  istributing pensions  pensions  ക്ഷേമ പെന്‍ഷന്‍  ക്ഷേമപെന്‍ഷന്‍ വിതരണം  ക്ഷേമ പെന്‍ഷന്‍ തുക
ജില്ലയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചു
author img

By

Published : Jan 8, 2021, 3:29 AM IST

പാലക്കാട്: 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെയ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. 102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതരണമാണ് പൂര്‍ത്തിയാക്കിയത്. 26-ാം ഘട്ടത്തില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം നടന്നുവരികയാണ്. 2,85921 ഗുണഭോക്താക്കള്‍ക്കായി 39.19 കോടി രൂപയാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്യാനുള്ളത്.
കര്‍ഷക തൊഴിലാളി, അംഗപരിമിത, അവിവാഹിത, വിധവാ, വാര്‍ദ്ധക്യകാലം തുടങ്ങിയ അഞ്ച് വിഭാഗം സുരക്ഷാ പെന്‍ഷനുകളാണ് വിതരണം ചെയ്തത്. പ്രതിമാസ പെന്‍ഷന്‍ 1400 രൂപയില്‍ നിന്നും നിലവില്‍ 1500 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജനുവരി മുതല്‍ ഈ തുക വിതരണം ചെയ്യും . സഹകരണ സംഘങ്ങള്‍ മുഖേന 1700 ഓളം ഏജന്‍റുമാരെ ഉപയോഗിച്ചാണ് ഗുണഭോക്താകള്‍ക്ക് കൃത്യമായി പെന്‍ഷന്‍ എത്തിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.