പാലക്കാട്: ഭൂരഹിത ആദിവാസികൾക്ക് ഭൂമി പതിച്ച് നൽകുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സമിതി കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. ഭൂമി പതിച്ച് നൽകുന്നതിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും കാലതാമസം ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
ട്രൈബൽ ഫണ്ടുകൾ അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നു. ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ആദിവാസി സംരക്ഷണസമിതി വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ മലമ്പുഴ, പുതുശ്ശേരി, അത്തേത്തറ, വടകരപ്പതി, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ഭൂരഹിത ആദിവാസികളാണ് ഭൂമി പതിച്ച് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.