പാലക്കാട്: ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതിയായ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂനത്തറ പടിഞ്ഞാറ് പാലക്കൽ സ്വദേശി ഹേമചന്ദ്രനാണ്(57) മരിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെ കൂനത്തറ ആശാദീപം സ്റ്റോപ്പിനു സമീപം മംഗള വർക്‌ഷോപ്പിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിലുള്ള മരത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്‌കരിച്ചു. 2021 നവംബർ 23നാണ് കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ രശ്‌മിയെ ഹേമചന്ദ്രൻ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയത്. ഷൊർണൂർ പൊലീസ് അറസ്റ്റു ചെയ്‌ത ഇയാൾ ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.