ETV Bharat / state

കൊവിഡ് വാക്സിനേഷന്‍ ഡ്രൈ റണ്‍ നടക്കും - ഡ്രൈ റണ്‍ നടക്കും

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം 75 പേര്‍ ഡ്രൈ റണ്ണില്‍ പങ്കെടുക്കും.

covid vaccination dry run  covid vaccination dry run Palakkad  കൊവിഡ് വാക്സിനേഷന്‍  ഡ്രൈ റണ്‍ നടക്കും  വാക്സിനേഷന്‍ ഡ്രൈ റണ്‍ നടക്കും
കൊവിഡ് വാക്സിനേഷന്‍ ഡ്രൈ റണ്‍ നടക്കും
author img

By

Published : Jan 8, 2021, 3:30 AM IST

പാലക്കാട്: ജില്ലയില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വെള്ളിയാഴ്ച ഡ്രൈ റണ്‍ (മോക്ഡ്രില്‍) നടക്കും. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്ററായ പാലക്കാട് കൊപ്പം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജ് ജില്ലാശുപത്രി, സ്വകാര്യ ആശുപത്രി, നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്‌സിന്‍ വിതരണം വിജയകരമാകുമോ എന്ന് പരിശോധിക്കുന്നതിനാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം 75 പേര്‍ ഡ്രൈ റണ്ണില്‍ പങ്കെടുക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. കുത്തിവെപ്പിനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുക, 25 പേര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ കുത്തിവെപ്പ് നല്‍കാന്‍ ആകുമോ എന്ന് പരിശോധിക്കുക, കൊവീന്‍ അപ്ലിക്കേഷന്‍ പ്രവര്‍ത്തനം വിലയിരുത്തുക എന്നിവയ്ക്കാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ജനുവരി രണ്ടിന് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടത്തിയിരുന്ന ആദ്യ ഡ്രൈ റണ്‍ വിജയകരമായിരുന്നു. ഒരു വാക്സിനേറ്റര്‍ ഓഫീസറും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയല്‍ പരിശോധന, വാക്സിനേഷന്‍, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നീ സജ്ജീകരണങ്ങളോടെയാണ് ആദ്യ ഡ്രൈ റണ്‍ നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.