ETV Bharat / state

പട്ടാമ്പിയില്‍ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ - കൊവിഡ് 19 വാര്‍ത്ത

നിലവിൽ ആന്‍റിജൻ ടെസ്റ്റിൽ കൊവിഡ് കണ്ടെത്തിയവരുടെ തുടർ ചികിത്സക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പാര്‍പ്പിക്കും

covid 19 news antigen test news കൊവിഡ് 19 വാര്‍ത്ത ആന്‍റിജന്‍ ടെസ്റ്റ് വാര്‍ത്ത
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ
author img

By

Published : Jul 21, 2020, 3:11 AM IST

പാലക്കാട്: പട്ടാമ്പിയില്‍ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിനായി നടപടി ആരംഭിച്ചു. പട്ടാമ്പി ഗവ. കോളജിലെ വനിതാ ഹോസ്റ്റലിൽ 100 പേരെ ചികിൽസിക്കാനുള്ള സൗകര്യം ഉടന്‍ ഒരുക്കും. മൽസ്യ മാർക്കറ്റിൽ സമൂഹ വ്യാപനം കണ്ടെത്തിയതിനാലാണ് കേന്ദ്രം ഒരുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്‌ട കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പാലക്കാട് ജിലാ കൊവിഡ് നോഡൽ ഓഫീസർ ഡോക്‌ടർ കാർത്തികേയൻ ഐഎഎസ്, ആരോഗ്യ വകുപ്പ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കോളജ് അധികാരികൾ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അടിയന്തിരമായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ ആരംഭിക്കുമെന്നും എംഎല്‍എ.

പ്രത്യേക സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പട്ടാമ്പി നഗരസഭയിലേക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അടിയന്തിരമായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആന്‍റിജൻ ടെസ്റ്റിൽ കൊവിഡ് കണ്ടെത്തിയവരുടെ തുടർ ചികിത്സക്കായി കേന്ദ്രത്തില്‍ പാര്‍പ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.