പാലക്കാട്: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് സ്വദേശി മീനാക്ഷി അമ്മാൾ (73) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രമേഹം, ന്യുമോണിയ രോഗങ്ങൾ ഉണ്ടായിരുന്നു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ മണ്ണമ്പറ്റ തോട്ടര സ്വദേശിയാണിവര്‍. ചെന്നൈയിൽ നിന്നും മെയ് 25ന് വാളയാർ അതിർത്തി വഴി കേരളത്തിലെത്തിയ മീനാക്ഷി തോട്ടരയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ, മെയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണശേഷം പരിശോധനക്ക് അയച്ച സാമ്പിളിന്‍റെ ഫലമാണ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 12 ആയി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും.
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി - corna death india
13:58 June 04
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 12 ആയി.