പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്‍റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള എൻട്രൻസ് പരീക്ഷയുടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി.
കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകൾക്കും കൊവിഡ് പോസിറ്റീവാണ്. ഇവരുടെ ബന്ധുവിന് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാൻ അധ്യാപിക അവിടേക്ക് പോയിരുന്നു. ഇതുവഴിയാകാം രോഗബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം