പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. ഡിസംബർ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും കൊലപ്പെടുത്തിയത്. പ്രഭുകുമാറിന്‍റെ മകൾ ഹരിത ഇതര ജാതിയിൽപ്പെട്ട അനീഷിനെ വിവാഹം ചെയ്‌തതായിരുന്നു കൊലപാതകത്തിന് കാരണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരനാണ് അന്വേഷണ ചുമതല.
കൂടുതൽ വായനക്ക്: പാലക്കാട്ടെ ദുരഭിമാനക്കൊല; ഭാര്യാപിതാവും അമ്മാവനും പിടിയിൽ
കൂടുതൽ വായനക്ക്: താലിക്ക് മൂന്ന് മാസമേ ആയുസുണ്ടാകൂവെന്ന് ഭീഷണി; ഗുരുതര ആരോപണവുമായി കുടുംബം