പാലക്കാട്: അഗളി ബിആർസി പരിധിയിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കട്ടിലും കിടക്കയും നൽകി അധ്യാപകർ. നിർമൽ രാജ്, പന്തളം വിനോദ് ചെറുതല എന്നിവരാണ് കട്ടിലും കിടക്കയും നല്‍കിയത്.
ഷോളയൂർ പഞ്ചായത്തിലെ അനുപ്രിയ എന്ന ഭിന്നശേഷിക്കാരിയായ കുട്ടിയുടെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ ഷോളയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പഴനി സ്വാമി വിതരണോദ്ഘാടനം ചെയ്തു. ബിആർസി പരിധിയിലെ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കിടപ്പിലായ നാല് ഭിന്നശേഷി കുട്ടികൾക്കാണ് കട്ടിലും കിടക്കയും വിതരണം ചെയ്തത്. അഗളി ബി ആർ സി പ്രോജക്ട് കോഡിനേറ്റർ സിപി വിജയൻ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സുപ്രിയ സികെ, രാഹുൽ പാലാട്ട്, നിതീഷ് പി, ജോസ്‌ന അരുൺ എന്നിവർ പങ്കെടുത്തു.