ETV Bharat / state

പട്ടാമ്പിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്

പുതിയഗേറ്റ് സെന്‍ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന കടയിലേക്ക് മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

പട്ടാമ്പി കാർ അപകടം  നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി  പുതിയഗേറ്റ് സെന്‍ററിൽ കാർ അപകടം  car accident pattambi  puthiya gate pattambi accident
കാർ കടയിലേക്ക് ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്
author img

By

Published : Jan 31, 2022, 10:21 PM IST

പാലക്കാട്: കാർ കടയിലേക്ക് ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. പട്ടാമ്പി പെരുമുടിയുർ പുതിയഗേറ്റിലാണ് അപകടം ഉണ്ടായത്. പുതിയഗേറ്റ് സെന്‍ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന കടയിലേക്ക് തെറ്റായ സൈഡിലൂടെ വന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അപകടം. സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീക്കും കുട്ടിയുമുൾപ്പടെ ആറോളം പേർക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. കാറിന്‍റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

READ MORE: കര്‍ഷകരുടെ രോഷം തണുപ്പിക്കാൻ ബജറ്റിനാവുമോ… പ്രതീക്ഷയോടെ രാജ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.