ETV Bharat / state

ആശുപത്രിയിൽ നിന്ന് കാണാതായ വയോധികന്‍റെ മൃതദേഹം തോട്ടിൽ - Thrissur Medical College was found streams

അട്ടപ്പാടി പല്ലിയറ സ്വദേശി മയിൽസ്വാമിയുടെ (55) മൃതദേഹമാണ് തൃശൂർ മെഡിക്കൽ കോളജിന് സമീപമുള്ള തോട്ടിൽ കണ്ടെത്തിയത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്  വയോധികന്‍റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി  ആശുപത്രിയിൽ നിന്ന് കാണാതായി  Thrissur Medical College  Thrissur Medical College was found streams  missing elderly man
ആശുപത്രിയിൽ നിന്ന് കാണാതായ വയോധികന്‍റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി
author img

By

Published : Jul 27, 2021, 10:09 AM IST

പാലക്കാട്: രോഗിയായ മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി പല്ലിയറ സ്വദേശി മയിൽസ്വാമിയുടെ (55) മൃതദേഹമാണ് മെഡിക്കൽ കോളജിന് സമീപമുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ എട്ടുമണി മുതലാണ് മയില്‍ സ്വാമിയെ കാണാതായത്. മകള്‍ രാധയുടെ ഭര്‍ത്താവും ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇതോടെ ബന്ധുക്കള്‍ അഗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 27ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

also read:സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി; മൂന്ന്‌ ജില്ലകളിൽ ഇന്ന് വാക്‌സിൻ വിതരണമില്ല

മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ കേസെടുത്ത തൃശ്ശൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളു എന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.