പാലക്കാട്: ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 50 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടി. സ്വർണക്കച്ചവടവുമായി ബന്ധപ്പെട്ട പണമായിരിക്കാം ഇതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ നിന്നാണ് വിജയകുമാറിനെ പിടികൂടിയത്.ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കുഴൽപ്പണ കേസാണിത്.
തുടര്‍ന്ന് ഇയാളെ വാളയാര്‍ പൊലീസിന് കൈമാറി. തൊണ്ടിമുതലും സ്റ്റേഷിനില്‍ ഏല്‍പ്പിച്ചു. എ.എഫ്.സി സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർമാരായ ജയപ്രകാശൻ എ. വേണുകുമാർ, ആർ. മൻസൂർ അലി എസ്(ഗ്രേഡ് ) സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു.ബി, ജ്ഞാനകുമാർ.കെ, അനിൽകുമാർ.ടി.എസ്, അഭിലാഷ്. കെ,അഷറഫലി. എം,ബിജു .എ, ഭുവനേശ്വരി .എസ്, ഡ്രൈവർമാരായ ലൂക്കോസ് കെ.ജെ, കൃഷ്ണ കുമാർ.എ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു