പാലക്കാട്: നഗരസഭാ കെട്ടിടത്തിനു മുമ്പിലുള്ള ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭയിലെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. കൗണ്‍സിലര്‍മാര്‍ ഗാന്ധി ശില്‍പ്പത്തിനുമുമ്പില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.
രാഷ്‌ട്രത്തിന്‍റെ മൂല്യങ്ങളെയും ജനാധിപത്യ മര്യാദകളെയും ബിജെപി വെല്ലുവിളിയ്ക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസും ഇടതു പ്രവര്‍ത്തകരും സംഭത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസ് എത്തിയാണ് ശില്‍പത്തില്‍നിന്ന് പതാക നീക്കിയത്. അതേസമയം ഗാന്ധി പ്രതിമയില്‍ പതാക പുതപ്പിച്ച സംഭവത്തില്‍ ബിജെപിയ്ക്ക് പങ്കില്ലെന്ന് ജില്ലാപ്രസിഡന്‍റും നഗരസഭാ വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസ് പറഞ്ഞു. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംതവണ പാലക്കാട് നഗരസഭ പിടിച്ചതിന്‍റെ വിജയാഘോഷത്തിനിടെ ജയ് ശ്രീ റാം എന്നെഴുതിയ ബാനറുമായി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.