പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. അകലൂർ പള്ളത്തൊടിയിൽ രതീഷി (പ്രഭു 33)നെയാണ് പോക്സോ പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്.
അകലൂർ നമ്പടിക്കുന്നിലെ സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകനാണ് രതീഷ്. പെൺകുട്ടിയുടെ പരാതി പരിഗണിച്ച് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ALSO READ: '27 കോടി തന്നാല്‍ 55,000 കോടിയുടെ 40 ശതമാനം നൽകാം' ; യുവതിയെ വഞ്ചിച്ച് പണം തട്ടിയ സംഘം പിടിയില്‍
സിഐ വി ബാബുരാജൻ, എസ്ഐ ടി ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.