പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യവസായിയെ സിപിഐ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്‌ത് ബിഷപ്പിന്‍റെ കത്ത്. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ് സ്ഥാനാർഥിയെ ശുപാർശ ചെയ്‌ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ശുപാർശ.
നേരത്തെ സിപിഐ സ്ഥാനാർഥികൾ വിജയിച്ചിരുന്ന മണ്ഡലമായിരുന്ന മണ്ണാർക്കാട് കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാർഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
മണ്ണാർക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്ഥാനാർഥിയാക്കാൻ ബിഷപ്പിന്‍റെ ശുപാർശ - പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്
പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐയ്ക്ക് സ്ഥാനാർഥിയെ ശുപാർശ ചെയ്‌ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയത്.
![മണ്ണാർക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്ഥാനാർഥിയാക്കാൻ ബിഷപ്പിന്‍റെ ശുപാർശ Bishop recommends Mannarkkad Candidate businessman as Mannarkkad Candidate cpi മണ്ണാർക്കാട് മണ്ഡലം സിപിഐ സ്ഥാനാർത്ഥി പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് കാനം രാജേന്ദ്രന് കത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10326503-thumbnail-3x2-bishop.jpg?imwidth=3840)