പാലക്കാട്: വനം വകുപ്പ് ജീവനക്കാരെ ആക്രമിക്കാൻ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന. അട്ടപ്പാടി ഷോളയൂർ കീരിപ്പതി ഊരിന് സമീപമെത്തിയ കാട്ടാനയാണ് വനിത വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നേരെ ഓടിയടുത്തത്. കുന്നിന് മുകളിലായിരുന്നതിനാലാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.
പ്രദേശത്ത് കഴിഞ്ഞദിവസം രാത്രിയില്‍ കാട്ടാന ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്‌ചയില്‍ കീരപ്പതി ഊരിലെ മുരുകേശിന്‍റെ വീടും കാട്ടാന തകർത്തു. പലപ്പോഴും ജനവാസ മേഖലയിലിറങ്ങുന്ന ഈ ഒറ്റയാന്‍ കൂടുതല്‍ അക്രമുണ്ടാക്കാതെയാണ് കാട് കയറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്‌ചയായി കാട് കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ ആന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു.