പാലക്കാട് : അട്ടപ്പാടിയിൽ സഹോദരന്‍റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതൂർ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ പണലിയെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു.
അമ്മയുടെ പേരിലുള്ള സ്ഥലത്ത് ഇളനീർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മരുതനെ പണലി തൂമ്പ കൊണ്ട് അടിച്ചത്. സാരമായി പരിക്കേറ്റ മരുതനെ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ : രങ്കി.