ETV Bharat / state

ഫോണിലൂടെ ഭീഷണി; ഒരാൾ അറസ്റ്റിൽ

പൊലീസ് പരിശോധനയിൽ ഓടിയൊളിച്ച വ്യക്തിയെ പൊലീസ് ആണെന്ന് പറഞ്ഞ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളാണ് അറസ്റ്റിലായത്.

fake phone call  ke phone call arrest  പൊലീസ് ഭാഷയിൽ ഫോണിലൂടെ ഭീഷണി
പൊലീസ്
author img

By

Published : Apr 8, 2020, 1:01 PM IST

പാലക്കാട്: പൊലീസാണെന്ന വ്യാജേന ഫോൺ സംഭാഷണം നടത്തിയ പട്ടാമ്പി സ്വദേശി അറസ്റ്റിൽ. പട്ടാമ്പി കൊണ്ടൂർക്കര വരമംഗലത്ത് വീട്ടിൽ അൻസാറാണ് അറസ്റ്റിലായത്. ലോക്‌ഡൗൺ വേളയിലെ പൊലീസ് പരിശോധനയിൽ ഓടിയൊളിച്ച വ്യക്തിയെ പൊലീസ് ആണെന്ന് പറഞ്ഞ് അൻസാർ ഫോൺ ചെയ്‌ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോൺ സംഭാഷണം വാട്‌സ് ആപ്പ് വഴി പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഇതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അൻസാറിനെ പിടികൂടി.

ഷൊർണൂർ ഡിവൈഎസ്‌പി മുരളീധരന്‍റെയും പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാറിന്‍റെയും നേതൃത്വത്തിലാണ് അൻസാറിനെ അറസ്റ്റ് ചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌ത് ഒറ്റപ്പാലം സബ്‌ ജയിലിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.