ETV Bharat / state

അകത്തേത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്സെന്‍റർ നാടിന് സമര്‍പ്പിച്ചു

author img

By

Published : Jan 13, 2021, 9:08 PM IST

എംഎല്‍എയുടെ ആസ്തിവികസന നിധിയില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി സബ്‌സെന്‍റർ കെട്ടിടം പൂര്‍ത്തീകരിച്ചത്.

അകത്തേത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം  പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്സെന്‍റർ  വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ  akathethara  primary health center  Achuthanandan mla
അകത്തേത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്സെന്‍റർ നാടിന് സമര്‍പ്പിച്ച് വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ

പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്‍റർ ഉദ്ഘാടനം വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു.വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയ്ക്കുവേണ്ടി പിഎ എന്‍.അനില്‍കുമാറാണ് ഉദ്ഘാടനസന്ദേശം വായിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധം വലിയൊരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നതാണ് ഈ നേട്ടത്തിന് കാരണം. മരണ നിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ആരോഗ്യപ്രവര്‍ത്തകരുടെ കഠിന പരിശ്രമത്തിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുത്ത് കേരളത്തിന്‍റെ വാക്‌സിന്‍ വിഹിതം ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് കേന്ദ്രം അംഗീകരിക്കണമെന്നും വി. എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അകത്തേത്തറ മേല്‍പ്പാലം, മലമ്പുഴ റിങ് റോഡ്, കൊടുമ്പ് പാലം, മലമ്പുഴ ഐ.ടി.ഐ, പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ മലമ്പുഴ മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ മാത്രം 400 ലക്ഷത്തോളം രൂപ വകയിരുത്തിയതായി വി.എസ്. അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. എംഎല്‍എയുടെ ആസ്തിവികസന നിധിയില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി സബ്‌സെന്‍റർ കെട്ടിടം പൂര്‍ത്തീകരിച്ചത്. 240 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായാണ് സെന്‍റർ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.