ETV Bharat / state

വാടാനാംകുറിശിയില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷം - palakkad

മഴക്കാലമാകുമ്പോഴേക്കും പ്രദേശത്ത് ഒച്ചുകള്‍ വര്‍ധിക്കും. കിലോ കണക്കിന് ഉപ്പിട്ട്‌ ഒച്ചുകളെ താല്‍ക്കാലികമായി തുരത്തുമെങ്കിലും പൂര്‍ണ പരിഹാരമാകില്ല

വാടാനാംകുറിശിയില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷം  ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷം  african snail  palakkad
വാടാനാംകുറിശിയില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷം
author img

By

Published : Aug 24, 2020, 12:41 PM IST

പാലക്കാട്: വാടാനാംകുറിശിയില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ ജലസ്രോതസുകളിലും കൃഷിയിടങ്ങളിലും ഒച്ചുകള്‍ വ്യാപകമായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട വാടാനാംകുറിശിയിലാണ് ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.

വാടാനാംകുറിശിയില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷം

മഴക്കാലമാകുമ്പോഴേക്കും പ്രദേശത്ത് ഒച്ചുകള്‍ വര്‍ധിക്കും. കിലോ കണക്കിന് ഉപ്പിട്ട്‌ ഒച്ചുകളെ താല്‍ക്കാലികമായി തുരത്തുമെങ്കിലും പൂര്‍ണ പരിഹാരമാകില്ല. ഇത്‌ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്‌നമായി മാറുന്നതിന് മുമ്പ് കൃത്യമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞവർഷം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ വന്ന്‌ പരിശോധന നടത്തിയിരുന്നു. ഇവകളുടെ വിസർജ്യം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി കൃഷി വിജ്ഞാന കേന്ദ്ര ഗവേഷകർ അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മാരകമായ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.