പാലക്കാട്: കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതന്‍റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ ട്രാക്ടർ സമരം സംഘടിപ്പിച്ചു. 25 ട്രാക്ടറുകളിലായി കൊഴിഞ്ഞാമ്പാറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യമെങ്ങും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ട ട്രാക്ടർ സമരത്തിനു സമാനമായാണ് പാലക്കാട് ജില്ലയിലും ഇന്ന് സമരം നടന്നത്. കാർഷിക ബില്ല് പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് സുമേഷ് അച്യുതൻ പറഞ്ഞു.
കാർഷിക ബില്ലിനെതിരെ പാലക്കാട് ട്രാക്‌ടർ സമരം - പാലക്കാട് ജില്ല
കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് ട്രാക്ടർ സമരം സംഘടിപ്പിച്ചത്.