ETV Bharat / state

'അഭിമാനം അഞ്ചുവിളക്ക്' ഐക്യദാർഢ്യ ഗാനം പുറത്തിറക്കി - remya haridhas

ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ ലോകത്താകെ ഉയരുന്ന വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയതാണ് ഗാനം

പാലക്കാട്  palakkad  Abhimaanam Anjuvilakku  വംശീയ വിരുദ്ധ പോരാട്ടങ്ങൾ  അഭിമാനം അഞ്ചുവിളക്ക്  രമ്യ ഹരിദാസ്  remya haridhas  ഐക്യദാർഢ്യ ഗാനം
അഭിമാനം അഞ്ചുവിളക്ക്' ഐക്യദാർഢ്യ ഗാനം പുറത്തിറക്കി
author img

By

Published : Jul 17, 2020, 5:45 PM IST

Updated : Jul 17, 2020, 7:56 PM IST

പാലക്കാട്: വർണവംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്തുണയുമായി പാലക്കാട് സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ഗാനം പുറത്തിറക്കി. ബ്രിട്ടീഷുകാരുടെ വംശീയ അധിക്ഷേപത്തിന് മറുപടിയായി സ്വന്തം ജീവൻ ബലിയർപ്പിച്ച് ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച പാലക്കാട് നഗരസഭാ വൈസ് ചെയർമാനും മദ്രാസ് പ്രസിഡൻസിയിലെ ഇന്ത്യാക്കാരനായ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ രത്നവേലു ചെട്ടിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് 'അഭിമാനം അഞ്ചുവിളക്ക്' എന്ന പേരിൽ ഐക്യദാർഢ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

'അഭിമാനം അഞ്ചുവിളക്ക്' ഐക്യദാർഢ്യ ഗാനം
അമേരിക്കയിലെ മിനിസോട്ടയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ ലോകത്താകെ ഉയരുന്ന വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ ഗാനം ആലത്തൂർ എം.പി രമ്യ ഹരിദാസ് ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.സംസ്കാര സാഹിതി ജില്ലാ പ്രസിഡന്‍റ് ബോബൻ മാട്ടുമന്ത രചിച്ച ഗാനത്തിന് സജിത്ത് ശങ്കറാണ് സംഗീതം നൽകിയത്. ദീപക് കിണാശ്ശേരി ചായാഗ്രഹണം നിർവഹിച്ച സംഗീത ആൽബം സംവിധാനം ചെയ്തത് ബിജു ഡാവിഞ്ചിയാണ്.

Last Updated : Jul 17, 2020, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.