ETV Bharat / state

നാട്ടുകാർക്ക് കൗതുകമായി ഭീമൻ ചക്ക - കൊപ്പം പ്രഭാപുരം

70 കിലോയോളം തൂക്കമുള്ള വരിക്ക ചക്കയാണ് നാട്ടിലെ താരമായിരിക്കുന്നത്. താഴെ നിന്നും നോക്കിയപ്പോൾ കാര്യമായ പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല. വലിപ്പത്തില്‍ ചെറിയ വ്യത്യാസം തോന്നിയിരുന്നു. വെട്ടിയപ്പോഴാണ് വലിപ്പം മനസിലായത്

big jackfruit  locals  big jackfruit  ഭീമൻ ചക്ക  പട്ടാമ്പി  കൊപ്പം പ്രഭാപുരം  പുളിയപെറ്റ ഹംസ
നാട്ടുകാർക്ക് കൗതുകമായി ഭീമൻ ചക്ക
author img

By

Published : May 20, 2020, 4:41 PM IST

Updated : May 20, 2020, 5:32 PM IST

പാലക്കാട്: പട്ടാമ്പി കൊപ്പം പ്രഭാപുരം പുളിയപെറ്റ ഹംസയുടെ വീട്ടുവളപ്പിലെ ഭീമന്‍ ചക്ക നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. 70 കിലോയോളം തൂക്കമുള്ള വരിക്ക ചക്കയാണ് നാട്ടിലെ താരമായിരിക്കുന്നത്. താഴെ നിന്നും നോക്കിയപ്പോൾ കാര്യമായ പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല. വലിപ്പത്തില്‍ ചെറിയ വ്യത്യാസം തോന്നിയിരുന്നു. എന്നാല്‍ വെട്ടിയിട്ടപ്പോൾ എടുത്താൽ പൊങ്ങാത്ത കനം. ഇതോടെയാണ് ചക്ക തൂക്കി നോക്കാന്‍ ഹംസ തീരുമാനിച്ചത്. ഇതോടെ നാട്ടുകാർക്കും വീട്ടുകാർക്കും ചക്ക കൗതുകമായി.

ഇത്തവണ ഹംസയുടെ വീട്ടവളപ്പിലെ പ്ലാവ് നിറയെ കായ്ച്ചു. ഇടിച്ചക്കകളും ലഭിച്ചു. കുറച്ചെണ്ണം പഴുക്കാൻ നിർത്തി. ഇതിൽ ചില ചക്കകളാണ് സാധാരണ ഉണ്ടാവുന്ന ചക്കളെക്കാൾ വ്യത്യസ്ഥമായത്. ഉണ്ടായ ചക്കകളിൽ അഞ്ച് എണ്ണത്തിന് അസാമാന്യ വലിപ്പവും തൂക്കവുമുണ്ടായിരുന്നു. സാധാരണ ചക്കയുടെ നാലോ അഞ്ചോ ഇരട്ടി വലിപ്പവും 70കിലോയോളം ഭാരമുള്ളതുമായ ചക്കകളാണ് ഉണ്ടായത്. ചക്കയുടെ ചുളകൾക്കും വലുപ്പം കൂടുതലുണ്ട്. മാധുര്യമേറുന്ന ഭീമൻ ചക്കയുണ്ടായതറിഞ്ഞ് നിരവധി ആളുകൾ ഹംസയുടെ വീട്ടിൽ ചക്ക കാണാൻ എത്തിയിരുന്നു.

Last Updated : May 20, 2020, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.