ETV Bharat / state

പാലക്കാട് പത്ത് ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത് 185 പേർക്ക്

രോഗികളുടെ എണ്ണം വർധിക്കുമ്പോൾ രോഗമുക്തരുടെ എണ്ണത്തിലും ആനുപാതിക വർധനവ് ഉണ്ടാകാത്തത് ആശങ്കക്ക് കാരണമാകുന്നു

പാലക്കാട്  കൊവിഡ്  പത്ത് ദിവസത്തിനുള്ളിൽ  രോഗികളുടെ എണ്ണം  രോഗമുക്തരുടെ എണ്ണം  185 covid cases  palakkad  last 10 days
പാലക്കാട് പത്ത് ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത് 185 പേർക്ക്
author img

By

Published : Jun 30, 2020, 2:40 PM IST

പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ (ജൂൺ 20 മുതൽ 29 വരെ) കൊവിഡ് സ്ഥിരീകരിച്ചത് 185 പേർക്ക്. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ രോഗമുക്തരുടെ എണ്ണത്തിലും ആനുപാതിക വർധനവ് ഉണ്ടാകാത്തത് ആശങ്കക്ക് കാരണമാകുന്നു. 10 ദിവസത്തിനുള്ളിൽ 43 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.

ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത് മാർച്ച് 24 നാണ്. മൂന്നു മാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 498 ആയി. നേരത്തെ 10 മുതൽ 12 ദിവസത്തിനുള്ളിൽ ആളുകൾക്ക് രോഗം ഭേദമായിരുന്നു എന്നാൽ ഇപ്പോൾ 20 മുതൽ 25 ദിവസം പിന്നിട്ടിട്ടും രോഗികൾക്ക് രോഗം ഭേദമാകുന്നില്ല. രോഗമുക്തി നേടുന്നവരുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.