പാലക്കാട്: ജില്ലയിൽ ഇന്ന് 14 പേർ കൊവിഡ് രോഗമുക്തി പ്രാപിച്ചപ്പോൾ 10 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പെരിങ്ങോട്, എലവഞ്ചേരി, മലപ്പുറം, പട്ടാമ്പി (രണ്ട്), ചെർപ്പുളശ്ശേരി, അമ്പലപ്പാറ, കടമ്പഴിപ്പുറം (രണ്ട്), കുഴൽമന്ദം, കൊപ്പം, തൃക്കടീരി, തൃശ്ശൂർ, കരിമ്പ സ്വദേശികൾക്കാണ് രോഗം ഭേദമായത്.
അതേസമയം മഹാരാഷ്ട്രയിൽ നിന്നെത്തിയ നാലുപേർക്കും അബുദബി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും എത്തിയ രണ്ടുപേർക്കു വീതവും ദുബായിൽ നിന്നും ഡൽഹിയിൽ നിന്നും എത്തിയ ഓരോരുത്തർക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി.