മലപ്പുറം : ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴക്കാട് സ്വദേശിനി ലൈലക്കാണ് പരിക്കേറ്റത്. എടവണ്ണപ്പാറ - കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറില്‍ രാവിലെ 10.30ന് ആയിരുന്നു അപകടം.
Also Read: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം, യുവാക്കള്‍ക്കായി അന്വേഷണം ; വീഡിയോ
വളവ് തിരിഞ്ഞ് വരികയായിരുന്ന ബസിൽ നിന്ന് ലൈല പൊടുന്നനെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകാനായി ബസിൽ കയറി മൂന്ന് കിലോമീറ്റർ നീങ്ങിയപ്പോഴാണ് അപകടം.