മലപ്പുറം: കൗതുകമായി മഞ്ചേരിയിലെ അധ്യാപകന്‍റെ കുഞ്ഞന്‍ ലോകകപ്പ് മാതൃക. 400 മില്ലി ഗ്രാം സ്വര്‍ണത്തിലാണ് കുഞ്ഞന്‍ ലോകകപ്പ് മാതൃക തീര്‍ത്തിരിക്കുന്നത്. തൃപ്പനച്ചി എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്ര അധ്യാപകനായ അബ്‌ദുല്‍ അലിയുടെ ശേഖരത്തിലാണ് ഈ ലോകകപ്പ് മാതൃക ഉള്ളത്.
200 മില്ലി ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത മറ്റൊരു ലോകകപ്പ് മാതൃക കൂടി അബ്‌ദുല്‍ അലിയുടെ ശേഖരത്തിലുണ്ട്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ ദിവസം ലോകകപ്പ് മാതൃക പ്രദര്‍ശനത്തിന് വച്ചിരുന്നു. കൊണ്ടോട്ടിയിലുള്ള സുഹൃത്തിന്‍റെ സഹായത്തോടെ അഞ്ച് വര്‍ഷം മുമ്പാണ് ഈ കുഞ്ഞന്‍ ലോകകപ്പ് നിര്‍മിച്ചത്.
18 കാരറ്റ് തനി തങ്കത്തിലാണ് നിര്‍മാണം. നേരത്തെ 900 മില്ലി ഗ്രാം സ്വര്‍ണത്തില്‍ ഇത്തരത്തിലൊരു ലോകകപ്പ് മാതൃക നിര്‍മിച്ചത് ഇറ്റലിക്കാരനായ ജോര്‍ജിസ്റ്റനാണ്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങള്‍ ഇറക്കിയ സ്റ്റാമ്പുകളുടെ പ്രദര്‍ശനവും സ്‌കൂളില്‍ നടന്നു. പിടിഎ പ്രസിഡന്‍റ് പി ബാബു പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു.
പ്രധാന അധ്യാപിക വി പാത്തുമ്മക്കുട്ടി, പി റബീഹ്, എം സവാദ് എന്നിവര്‍ നേതൃത്വം നല്‍കി. ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സ്‌കൂളില്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിരുന്നു.