ETV Bharat / state

പെൺമക്കളെ ആൺസുഹൃത്തിന് കാഴ്‌ചവച്ച കേസ്; യുവതി റിമാൻഡിൽ - pocso case latest news

പരപ്പനങ്ങാടി പുത്തരിക്കലിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ-കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി

യുവതി
author img

By

Published : Nov 13, 2019, 1:15 PM IST

Updated : Nov 13, 2019, 3:32 PM IST

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ആൺസുഹൃത്തിന് കാഴ്‌ചവച്ച്‌ പണം വാങ്ങിയ കേസില്‍ യുവതിയെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് യുവതിയെ 14 ദിവസം റിമാൻഡ് ചെയ്തത്. ഇന്നലെയാണ് മുപ്പത്തിനാലുകാരിയായ യുവതി തിരൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്. പരപ്പനങ്ങാടി പുത്തരിക്കലിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ-കാപ്പാട്ട്‌മല സ്വദേശിനിയാണ് പ്രതി. കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അമ്മയുടെ ആൺസുഹൃത്തായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്‌ചവച്ചെന്നാണ് പരാതി. പട്ടിക വര്‍ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചെന്ന മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Intro:Body:

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയെന്ന കേസില്‍ ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്റിലായത്.

പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചും മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്.

[11/13, 11:03 AM] +91 94476 26889: കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡി വൈ എസ് പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Conclusion:
Last Updated : Nov 13, 2019, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.