മലപ്പുറം: പൊന്നാനിയിലെ പുതിയ ബാറിനെതിരെ വനിത കൂട്ടായ്മയും രംഗത്ത്. വനിതകളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് വനിത കൂട്ടായ്മ അറിയിച്ചു. സാംസ്ക്കാരിക, മത, രാഷ്ട്രീയ സംഘടനകളിൽപ്പെട്ട 22 വനിതകളാണ് ബാറിനെതിരെ കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങിയത്. ഇതിന്‍റെ ഭാഗമായുള്ള ആദ്യ യോഗം പൊന്നാനി ചേമ്പർ ഓഫീസിൽ നടന്നു. വാർഡ് തലങ്ങളിൽ വീട്ടമ്മമാരെ കേന്ദ്രീകരിച്ച് ബാറിനെതിരെ ഇവർ രംഗത്തിറങ്ങും. കുടുംബയോഗങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം എന്നിവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കും.
മദ്യശാലക്കെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ - Collective
സാംസ്ക്കാരിക, മത, രാഷ്ട്രീയ സംഘടനകളിൽപ്പെട്ട 22 വനിതകളാണ് ബാറിനെതിരെ കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങിയത്