മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പിതൃതുല്യനെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ മുഖ്യമന്ത്രി തള്ളിയതിനെ പിന്നാലെയാണ് മുൻമന്ത്രി കൂടിയായ കെടി ജലീല്‍ ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിയെ സ്തുതിച്ചുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
കെ.ടി ജലീലിന്‍റെ വാക്കുകള്‍
- മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.
കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം
- ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
- " class="align-text-top noRightClick twitterSection" data="">
ALSO READ: ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും