ETV Bharat / state

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

നേന്ത്രവാഴകള്‍, തെങ്ങുകള്‍, കവുങ്ങുകള്‍ എന്നിവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
author img

By

Published : Oct 22, 2019, 10:57 PM IST

മലപ്പുറം: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മൈലമ്പാറ തെക്കേമുണ്ട പ്രദേശത്താണ് കാട്ടനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. നൂറുകണക്കിന് നേന്ത്രവാഴകള്‍, തെങ്ങുകള്‍, കവുങ്ങുകള്‍ എന്നിവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാക്കോട്ടില്‍ കുഞ്ഞാത്തുമ്മ, കക്കുണ്ടില്‍ കുഞ്ഞു, മുഹമ്മദ്, കെ. സുന്ദരന്‍, തൊണ്ടിയില്‍ അലവി, അടുക്കത്ത് ഖദീജ എന്നിവരുടെ കൃഷിയിടങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കാട്ടാനകള്‍ രാത്രികാലങ്ങളില്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് യാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്.

Intro:Body:

കാട്ടാനകൾ കൃഷി നശിപ്പിച്ചുകരുളായി മൈലം മ്പാറ തെക്കേമുണ്ട പ്രദേശത്താണ് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചത് കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാനകൾ ഇവിടെ തമ്പടിക്കുന്നത് കർഷകർക്ക് ഭീഷ്ണിയായിട്ടുണ്ട് . കുലച്ചതും കുലക്കാറായതുമായ നൂറു കണക്കിന് നേന്ത്ര വാഴകൾ, തെങ്ങുകൾ, കമുകകൾ എന്നിവയാണ് നശിപ്പിച്ചത്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് രാത്രി കാലങ്ങളിൽ എത്തുന്നത് യാത്രക്കാർക്കും ഭീഷണിയാവുകയാണ്കാക്കോട്ടിൽ കുഞ്ഞാത്തുമ്മ,, കക്കുണ്ടിൽ കുഞ്ഞു, മുഹമ്മദ്, കെ സു ന്ദരൻ തൊണ്ടിയൻ അലവി, അടുക്കത്ത് കദീജ, എന്നിവരുടെ കൃഷികളാണ്,

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.