മലപ്പുറം: ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ് ഭരണമാറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.വി പ്രകാശ്. ഇടതുപക്ഷ ക്യാമ്പുകളില്‍ വല്ലാത്തൊരു മ്ലാനത കാണുന്നുണ്ടെന്നും അവർ ഉയര്‍ത്തിക്കൊണ്ടുവന്നതും പരസ്യങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയതുമായ മനക്കോട്ടയെല്ലാം തകര്‍ന്നു വീഴുന്ന കാഴ്‌ചയാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനം ഭരണമാറ്റത്തിന് തയ്യാറെടുക്കുകയാണ്. നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കാനുള്ള എല്ലാ അന്തരീക്ഷവും ഉണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആണ് പ്രവര്‍ത്തിച്ചതെന്നും ജനങ്ങൾ കൂടെയുള്ളതിനാൽ തങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എടക്കര ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 59ാം നമ്പര്‍ ബൂത്തില്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.