മലപ്പുറം: വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന ശക്തം. നാടുകാണി ചുരം വഴി വരുന്ന വാഹനങ്ങളിലാണ് പരിശോധന. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശിന്‍റെ പ്രത്യേക നിർദേശപ്രകാരം വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്‍റീവ് ഓഫീസർ കെ.എം ബാബുരാജിന്‍റെ നേത്യത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, ഒ.കെ കണ്ണൻ, എ.ബി കണ്ണൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.
വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന ശക്തമാക്കി - Vehicle inspection
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാടുകാണി ചുരം വഴി വരുന്ന വാഹനങ്ങളിലാണ് പരിശോധന