മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. വണ്ടൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്‍റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമവും യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കില്ല. ന്യായ് പദ്ധതി കേരളത്തിലെ സമ്പദ്ഘടനയിൽ വിപ്ലവം സൃഷ്‌ടിക്കും. ഇന്ധനം ഇല്ലാതെ വാഹനമോടിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ജനത്തിന് ഇതെല്ലാം അറിയാമെന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.