ETV Bharat / state

യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

എഞ്ചിനീയറിംഗ് വിദ്യാർഥിയായ മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശി തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28)എന്നിവരാണ് അറസ്റ്റിലായത്

യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ
author img

By

Published : Nov 21, 2019, 7:02 PM IST

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാല് ക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാർഥിയടക്കം രണ്ടു പേർ പിടിയിൽ. എഞ്ചിനീയറിങ് വിദ്യാർഥിയായ മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശി തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28)എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ വന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും ബൈക്കുകളിലുമായി വന്ന പത്ത് പേർ ചേർന്ന് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന നാലുലക്ഷം രൂപ കവരുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട സമീപവാസികൂടിയായ റിട്ട.എസ്ഐ പെരിന്തൽമണ്ണ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട് സംഘം രക്ഷപെട്ടത്. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസിന്‍റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ എഎസ്‌പി രീഷ്മ രമേശൻ ഐപിഎസ്, ഡിവൈഎസ്പി പിപി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കവർച്ചാസംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളേയും കേന്ദ്രീകരിച്ചും സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചും മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിലാണ് കേരളത്തിലും പുറത്തുമായി പല സ്ഥലത്ത് താമസിച്ച് കവർച്ചയ്ക്ക് വേണ്ടി ഒത്തുകൂടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കണ്ണൂർ, കോട്ടയം,എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തിനെ കുറിച്ച് വിവരം ലഭിച്ചത്. ഇത്തരത്തിൽ പണവുമായി പോകുന്നവരെ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി നൽകാനും സംഘത്തിൽ ആളുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിലെ പ്രധാന ഗുണ്ടാസംഘത്തിലുൾപ്പെട്ടവരുമായി നേരിട്ട് ബന്ധമുള്ളതായും കൂടുതൽ കവർച്ചകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അതിനുള്ള ആയുധങ്ങളുൾപ്പെടെ തയ്യാറാക്കി വെച്ചതായും വിവരം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

പണവുമായി യുവാവ് വരുന്ന വിവരം കൈമാറി കവർച്ച ആസൂത്രണം ചെയ്തവരുൾപ്പടെയുള്ളവരെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായും അവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Intro:പെരിന്തൽമണ്ണയിൽയുവാവിനെ തട്ടിക്കൊണ്ട് പോയി തോക്ക്ചൂണ്ടിഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ കവർന്നു
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയടക്കം രണ്ട് പേർ പോലീസ് പിടിയിലായി.Body:പെരിന്തൽമണ്ണഃ
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഭീഷണിപ്പെടുത്തി 4 ക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയടക്കം രണ്ടു പേർ പിടിയിൽ ......
➡1. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൂടിയായ തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26)
2. കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28)എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ വച്ച് അറസ്റ്റ് ചെയ്തത്.
➡ കഴിഞ്ഞ മാസം 4 ന് വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം.പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂരിൽ വച്ച് ബൈക്കിൽ വന്ന പാണ്ടിക്കാട് വളരാട് സ്വദേശി യെ കാറിലും രണ്ട് ബൈക്കുകളിലുമായി വന്ന പത്തോളം പേർ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന നാലുലക്ഷം രൂപ കവർച്ചചെയ്ത് യുവാവിനെ ഭീമനാട് സ്ക്കൂളിന് സമീപം ഇറക്കിവിടുകയായിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട സമീപവാസികൂടിയായ റിട്ട.എസ്ഐ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് പോലീസ് അന്വേഷണം നടത്തിയതോടെയാണ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഒഴിവാക്കി സംഘം രക്ഷപ്പെട്ടത്. തുടർന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം IPS ൻ്റെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ ASP .രീഷ്മ രമേശൻ IPS, Dysp .P.P.ഷംസ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ CI V.ബാബുരാജ് ,SI മാരായ മഞ്ചിത് ലാൽ,ബിനോയ് എന്നിവരെയുൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കവർച്ചാസംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളേയും കേന്ദ്രീകരിച്ചും സ്ഥലത്തെ cctv ദൃശ്യങ്ങൾ ശേഖരിച്ചും മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിലാണ് കേരളത്തിലും പുറത്തുമായി പല സ്ഥലത്ത് താമസിച്ച് കവർച്ചയ്ക്ക് വേണ്ടി ഒത്തുകൂടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കണ്ണൂർ, കോട്ടയം,എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തിനെ കുറിച്ച് വിവരം ലഭിച്ചത്. ഇത്തരത്തിൽ പണവുമായി പോവുന്നവരെ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി നൽകാനും സംഘത്തിൽ ആളുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പ്രത്യേകഅന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്തതിൽ കേരളത്തിലെ പ്രധാന ഗുണ്ടാസംഘത്തിലുൾപ്പട്ടവരുമായി നേരിട്ട് ബന്ധമുള്ളതായും കൂടുതൽ കവർച്ചകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അതിനള്ള ആയുധങ്ങളുൾപ്പടെ തയ്യാറാക്കി വച്ചതായും വിവരം ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തലവൻമാരായ ASP രീഷ്മ രമേശൻ IPS, Dysp P.P.ഷംസ് എന്നിവരടങ്ങുന്ന സംഘം അറിയിച്ചു . പണവുമായി യുവാവ് വരുന്ന വിവരം കൈമാറി കവർച്ച ആസൂത്രണം ചെയ്തവരുൾപ്പടെയുള്ളവരെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായും അവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും തിരിച്ചറിയൽപരേഡുൾപ്പടെയുള്ള തെളിവെടുപ്പ് നടത്തുമെന്നും Dysp .P.P.ഷംസ് അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം IPS ൻ്റെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ ASP .രീഷ്മ രമേശൻ IPS, Dysp P.P.ഷംസ്, പെരിന്തൽമണ്ണ CI .V.ബാബുരാജ് ,SI മാരായ മഞ്ചിത് ലാൽ,ബിനോയ്, പ്രത്യേക അന്വേഷണ സംഘത്തിലെ C.P.മുരളീധരൻ ,N.T.കൃഷ്ണകുമാർ ,M.മനോജ്കുമാർ ,ഉല്ലാസ് ,ആസിഫ് അലി, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.